Posts

Showing posts from December, 2019

ദൈവത്തെ കാണാനുള്ള വഴി

Image
വിസ്മയകരമാണ് പ്രപഞ്ചം. ഭൂമിയും അതിലെ വിഭവങ്ങളും ഓഹരി വെച്ച് അതിർത്തി വരച്ച് സ്വന്തമാക്കുകയും അതിരുവിട്ടു വെട്ടിപ്പിടിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന ആരുമല്ല ഇത് സൃഷ്ടിച്ചത്. ഒരു പുൽക്കൊടിയോ ഒരു മണൽത്തരിയോ ഒരു മഞ്ഞുതുള്ളിയോ പോലും സൃഷ്ടിക്കാൻ ലോകത്ത് ആർക്കും ആവില്ല. സൃഷ്ടിച്ചതും വ്യവസ്ഥ പ്പെടുത്തിയതും മനോഹരമാക്കിയതും അവനാണ്, സാക്ഷാൽ ദൈവം.  അവനെ ആരും കണ്ടിട്ടില്ല ഒരിക്കലും കാണില്ല എന്നല്ല. ഭൗതിക ലോക ഘടന അവനെ കാണാത്തവിധം സംവിധാനിച്ചതും അവൻ തന്നെ. കാണാതെ തന്നെ വിശ്വസിച്ചവരും സ്നേഹിച്ചവരും ആരാണ് എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ജീവിതം. സുകൃതവാൻമാർക്ക് മറു ലോകത്ത് ലഭിക്കുന്ന പാരിതോഷികമാണ് ഈശ്വരദർശനം. ദൈവത്തെ കാണാൻ ഉള്ള കണ്ണുകൾ ആയതിനാലാണ് വിശ്വാസി, കാഴ്ചയിൽ സൂക്ഷ്മത പാലിക്കുന്നത്.  അവനെ കാണാനുള്ള കണ്ണുകൾ കൊണ്ട് അശ്ലീലങ്ങളും ആഭാസങ്ങളും കാണില്ല എന്ന് തീരുമാനിച്ചത്. ദൈവത്തിൻറെ വിളി കേൾക്കാനുള്ള കാതുകൾ ആയതിനാൽ കേൾവിയിലും നാഥാ എന്ന് നേരിട്ട് വിളിക്കാനുള്ള നാവുകൾ ആയതിനാൽ സംസാരത്തിലും തിന്മകൾ വന്നു പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നു. എങ്ങനെയാണ് ദൈവത്തെ കാണാൻ സാധിക്കുക എന്ന് ദൈവം തന

കണ്ണുകൾക്കപ്പുറമുള്ള കാഴ്ചകൾ

Image
ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ് എന്നത്, ഒരു കാര്യം സത്യപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കാണ്. ദൃക്സാക്ഷി എന്നത് പല കേസുകളും തെളിയിക്കുന്നതിന് സഹായകമാവാറുണ്ട്. ഒരാൾ കണ്ടു, മറ്റൊരാൾ കേട്ടു എന്നിരിക്കട്ടെ , പ്രസ്തുത സംഭവത്തിന് ആധികാരിക സാക്ഷ്യമായി സ്വീകരിക്കപ്പെടുക, കണ്ട ആളുടെ വിവരണമാണ്. കാണുന്നില്ല എന്നത് ദൈവമില്ല എന്നതിന്റെ ന്യായമായി നിരീശ്വരവാദികൾ പറയാറുണ്ട്. കാണാത്തതെല്ലാം ഇല്ലാത്തതാണോ? കാണുന്നതെല്ലാം ഉള്ളതാണോ? എന്തു കാണുവാനും കണ്ണുകൾ വേണമോ? ഒരു ക്ലാസിൽ അധ്യാപകൻ വന്നു കുട്ടി കളോട് ചോദിച്ചു. നിങ്ങൾ ഈ മുറിയിലെ ബ്ലാക്ക് ബോർഡ് കാണുന്നുണ്ടോ ? കുട്ടികൾ പറഞ്ഞു അതെ . അധ്യാപകൻ പ്രസ്താവിച്ചു: കാണുന്നതിനാൽ ബ്ലാക്ക്ബോർഡ് ഇവിടെ ഉണ്ട്. ഈ മുറിയിൽ നിങ്ങൾ ഒരു അരുവി കാണുന്നുണ്ടോ? കുട്ടികൾ പറഞ്ഞു, ഇല്ല. ഇവിടെ അരുവി ഇല്ലാത്തതിനാലാണല്ലോ കാണാത്തത്. അഥവാ ഉള്ളത് നാം കാണുന്നു എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ! . അങ്ങനെയെങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ല. അപ്പോൾ ദൈവം ഇല്ല എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ?  അധ്യാപകന്റെ വാദത്തിൽ പകച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും മിടുക്കനായ ഒരുവൻ എഴു

കഴിവുകളും കഴിവു കുറവുകളും

Image
അല്ലാഹുവിൽ നിന്ന് സവിശേഷ ജ്ഞാനം ലഭിച്ച ഒരു ദൈവദാസന്റെ കൂടെ മൂസാ പ്രവാചകൻ യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിശുദ്ധ ഖുർആൻ അൽകഹ്ഫ് അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട് . അതിലൊന്ന്, അവരിരുവരും ഒരു കപ്പലിൽ സഞ്ചരിക്കാൻ ഇടയായപ്പോൾ അദ്ദേഹം കപ്പലിൽ കേടുപാടുകൾ വരുത്തി കളഞ്ഞതാണ്. അപ്പോൾ മൂസ ചോദിച്ചു ‘അങ്ങ് കപ്പൽ ഓട്ടപ്പെടുത്തിയതെന്ത്? ഇതിലെ യാത്രക്കാരെയൊക്കെ മുക്കിക്കൊല്ലാൻ? ഈ ചെയ്തത് ഒരു ക്രൂരകൃത്യം ആയിപ്പോയല്ലോ? പിന്നീട് , മൂസാ പ്രവാചകന് പ്രസ്തുത പ്രവർത്തന കാരണം വിശദീകരിച്ചു കൊടുക്കുന്നത് ഇങ്ങനെയാണ്. ‘ആ കപ്പലിന്റെ കാര്യം ഇതാണ്. അത് നദിയിൽ അദ്ധ്വാനിച്ച് കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു .അതിനെ ഒരു കേടായ കപ്പൽ ആക്കണമെന്ന് ഞാൻ തീരുമാനിച്ചു . എന്തുകൊണ്ടെന്നാൽ മുന്നിൽ എല്ലാ നല്ല കപ്പലുകളും ബലാൽക്കാരം പിടിച്ചെടുക്കുന്ന ഒരു രാജാവിന്റെ പ്രദേശം ഉണ്ടായിരുന്നു ‘ അഥവാ ആ കപ്പൽ പാവങ്ങൾക്ക് നഷ്ടപ്പെടാതിരുന്നത് അതിന് ചില കുറവുകൾ ഉണ്ടായിരുന്നതിനാലാണ് . പ്രത്യക്ഷത്തിൽ കുറവുകൾ ആയി നമുക്ക് തോന്നുന്ന കാര്യങ്ങൾ ആയിരിക്കാം പലപ്പോഴും നമ്മുടെ നിലനിൽപ്പിന്റെ തന്നെ നിദാനം. കഴിവുകൾ എന്തുതന്നെയായാലും അത് എത്രയും വർധിപ്