Posts

Showing posts from March, 2018

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

Image
ആദ്യ ദിവ്യ സന്ദേശത്തിന്റെ അങ്കലാപ്പില്‍ ഹിറാ ഗുഹയില്‍ നിന്നും വിറച്ചു വന്ന പ്രിയതമനെ പുതപ്പിച്ചു ഖദീജ പറഞ്ഞ വാക്കുകള്‍. ‘ഇല്ല,അല്ലാഹു താങ്കളെ കൈവെടിയുകയില്ല.അങ്ങ് കുടുംബ ബന്ധം നില നിര്‍ത്തുന്നു.അതിഥികളെ സല്‍ക്കരിക്കുന്നു.അവശര്‍ക്ക് ആശ്വാസമേകുകയും പാവങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.എന്നിങ്ങനെയായിരുന്നു. ഖദീജാ എന്നെ പുതപ്പിക്കൂ…എന്ന് പറഞ്ഞായിരുന്നു തിരുമേനി വന്നത് . ജിബ്‌രീലിന്റെ ആദ്യ വരവ്, പിടിച്ച് അമര്‍ത്തലും ഓതാന്‍ പറയലും എല്ലാം മുഹമ്മദിന്ന് ആദ്യാനുഭവം. എന്നാല്‍ എല്ലാ പരിഭ്രമവും ഖദീജയുടെ വാക്കുകളില്‍ അലിഞ്ഞില്ലാതായി. അവിവേകത്തിന്റെ മരുഭൂമിയില്‍ തണലും ഫലവും നല്‍കുന്ന മനോഹര തോട്ടമായി പടര്‍ന്നു പന്തലിക്കാനിരിക്കുന്ന റസൂലിന് വെള്ളവും വളവും നല്‍കുവാനായി നാഥന്‍ പടച്ചതാണ് ഖദീജയെ. അസദിയ്യ വംശക്കാരന്‍ ഖുവൈലിദിന്റെയും ആമിരിയ വംശജയായ ഫാത്തിമയുടെയും മകള്‍. പതിവ്രതയെന്ന അര്‍ഥത്തില്‍ ത്വാഹിറ എന്ന് അപരനാമം. വ്യാപാര പ്രമുഖ, സമ്പന്ന,ഖുറൈശി വനിതകളുടെ ആവേശം. വിശ്വസ്തനായ മുഹമ്മദിനെക്കുറിച്ചു ധാരാളം കേട്ട ഖദീജ, കച്ചവടത്തിനായി ക്ഷണിച്ചു. കണക്കു കൂട്ടല്‍ പിഴച്ചില്ല. മുന്‍കാലങ്ങളിലേക്കാള്‍ ലാഭം. കൂട

യുവത്വം അനുഗ്രഹീതം radio speech

മനുഷ്യജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് യുവത്വം. യുവത്വം മഹത്തായ അനുഗ്രഹമാണ്. നട്ടുച്ചക്ക് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ പോലെ കരുത്തും തീക്ഷ്ണതയുമുള്ള കാലഘട്ടമാണ് യുവത്വം. സൂര്യന്‍ ഉദിച്ചുയരുമ്പോഴും, അസ്തമിക്കുമ്പോഴും സൗന്ദര്യമുള്ള കാഴ്ച്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും സൂര്യനില്‍ നിന്ന് പൂര്‍ണ്ണമായ ചൂടും വെളിച്ചവും നമുക്ക് ലഭിക്കുന്നത് നട്ടുച്ചക്ക് അത് മധ്യത്തില്‍ വന്ന് നില്‍ക്കുമ്പോഴാണ്.  ഇതുപോലെ മനുഷ്യായുസ്സിലെ രണ്ട് അറ്റങ്ങളാണ് ശൈശവവും വാര്‍ദ്ധക്യവും. നിസ്സഹായതയുടെയും ദൗര്‍ബല്യങ്ങളുടെയും കാലഘട്ടമാണ് അവ രണ്ടും. ഒരു പശുക്കിടാവിനേക്കാള്‍ ദുര്‍ബലനാണ് മനുഷ്യനെന്ന് , ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ഭൂമിയില്‍ ജനിച്ച് വീണയുടനെ തള്ളപ്പശുവിന്റെ അകിട്ടിലേക്ക് പാല് കുടിക്കാന്‍ പശുക്കിടാവ് ഓടിച്ചെല്ലുന്നു. മനുഷ്യപുത്രന് പക്ഷെ ഉറക്കെ വാവിട്ട് കരയാന്‍ മാത്രമേ സാധിക്കുന്നുള്ളു. മുലപ്പാല്‍ നുകരാന്‍ പോലും അതിന് മാതാവിന്റെ മാറിടത്തിലേക്ക് സ്വയം എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അവന്‍ വളര്‍ന്ന് മുന്നോട്ട് പോകുമ്പോള്‍ കിടക്കാനും, ഇരിക്കാനും, തിന്നാനും, കുടിക്കാനും, മലമൂത്രവിസര്‍ജ്ജനം ച