Posts

Showing posts from June, 2018

ദുരന്ത ഭൂമിയിൽ

Image
ഭൂകമ്പമുണ്ടായി രണ്ട് നാളുകൾക്ക്  ശേഷം നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പുറത്തെടുക്കുന്ന തീവ്ര ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ . ഭൂരിഭാഗവും തകർന്ന് വീണ ഒരു കെട്ടിടത്തിനടുത്ത് ഒരാൾ ഇരിക്കുന്നു. കഴുത്തോളം മണ്ണിനടിയിൽ പെട്ടുപോയ മകന് എന്തോ കുടിക്കാൻ നൽകുകയാണ് അയാൾ. അയാളുടെ ബന്ധുക്കളെല്ലാം മരണപ്പെട്ടിരിക്കുന്നു. തൊട്ടടുത്തുള്ള മൃത ശരീരം അയാളുടെ ഭാര്യയുടേതാണ് . ഈ കുട്ടി മാത്രമാണ് സ്വന്തമെന്നു പറയാൻ ബാക്കിയുള്ളത് . കരയാൻ പോലുമാവാത്ത അവസ്ഥയിലാണ് അയാളുള്ളത്‌. കുട്ടിയെ എങ്ങിനെയെങ്കിലും പുറത്തെടുക്കണം. പക്ഷെ എങ്ങിനെ ?! ഞാനടുത്തു ചെന്നു. ആ പിതാവിൻറെ ദുഃഖത്തിൽ പങ്കു ചേരാനല്ലാതെ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. അല്പം കഴിഞ്ഞു രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ഒരു ബുൾഡോസർ വന്നു. മണ്ണിനടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നു ഓപ്പറേറ്റർ പിതാവിനെ സമാധാനിപ്പിച്ചു. കുട്ടിക്ക് വെള്ളം നൽകികൊണ്ടിരിക്കുന്ന പിതാവിനെ അല്പം മാറ്റിയിരുത്തി മണ്ണ് നീക്കുന്ന പണിയാരംഭിച്ചു. ആ പിതാവിൻറെ മുഖത്ത് പ്രതീക്ഷയുടെ നിഴൽ വിരിയുന്നത് കാണാമായിരു