Posts

Showing posts from July, 2024

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

Image
എന്തോ ലോഡിറക്കുന്നതിനിടയിൽ ലോറിപ്പുറത്ത് നിന്നും താഴെ വീണുപോയൊരാൾ, കാലൊടിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത് . കരയാൻ ശ്രമിക്കുന്നത് കാണാം ശീലമില്ലാത്തതിനാലാവാം ഒട്ടും ഭംഗിയില്ലാത്ത കരച്ചിൽ. ആരും അടുക്കുന്നില്ല ആരെയും അടുപ്പിക്കാത്ത പ്രകൃതത്തിന്റെ ഫലം. കുറെ നേരം കഴിഞ്ഞ് പ്രായമേറിയ ഒരു സ്ത്രീ പ്രയാസപ്പെട്ട് ഓടിക്കിതച്ചു വരുന്നു. ന്റെ മോനേന്നുള്ള വിളി കേട്ടാലറിയാം വീണയാളുടെ ഉമ്മയാണത്. വീണുകിടക്കുന്നയാളെ വാരിപ്പുണർന്ന് ഉമ്മ കരച്ചിൽ തുടർന്നു. മദ്യപിക്കാൻ പണം ചോദിച്ച് കിട്ടാത്ത ദേഷ്യത്തിന് ഉമ്മയെ തൊഴിച്ച കാലാണ് പൊട്ടിയത് എന്നിട്ടിപ്പോൾ മകന് വേണ്ടി കരയാൻ അതേ ഉമ്മ മാത്രം. ഉമ്മയുടെ കരളെടുത്ത് ഓടുന്നതിനിടക്ക് കല്ലിൽ തടഞ്ഞ് വീണമകനോട് തെറിച്ചു വീണ പൊതിയിൽ നിന്ന് പിടക്കുന്ന കരൾ മകനെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്ന കഥയോർമ്മ വന്നു. അതൊരു കഥയല്ല അതാണ് മാതാവ്. മാതാവിനെ വർണ്ണിക്കാൻ ഭാഷയിനി വേറെ പിറവിയെടുത്തിട്ട് വേണം. വയറ്റിൽ തപ്പിനോക്കിയാൽ കാണാം മാതാവ് നമ്മെ ഊട്ടിയവഴി കയ്യോ കാലോ കണ്ണോ ഇല്ലാതെ പിറന്നവരുണ്ട് നാട്ടിൽ എന്നാൽ പൊക്കിൾ ഇല്ലാതെ ജനിച്ചവരെയറിയുമോ നമുക്ക് ?!  പിറന്ന ശേഷം പൊക്കിൾക്കൊടി മുറിച്ചു കള