Posts

Showing posts from 2023

സംവരണം വരണം

Image
  നമ്മുടെ നാട്ടിൽ മരുഭൂമിയുണ്ട് പീഠഭൂമിയുണ്ട് വനഭൂമിയുണ്ട് വനഭൂമികളിൽ എത്ര പക്ഷികൾ ഉണ്ട് എത്ര മൃഗങ്ങൾ ഉണ്ട് അവ ഏതെല്ലാം തരമുണ്ട് എന്നൊക്കെ ഉള്ളതിന്റെ കൃത്യമായ കണക്ക് ഗവൺമെന്റിന്റെ കയ്യിലുണ്ട് ചില മൃഗങ്ങൾ വംശ നശീകരണം സംഭവിക്കുമ്പോൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ എത്ര ദളിതരുണ്ട് ജാതിയിൽ താഴ്ത്തപ്പെട്ടവരുണ്ട് അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങളുണ്ട് എന്നതിനെ സംബന്ധിച്ചുള്ള കണക്ക് സർക്കാറിന്റെ കയ്യിലില്ല 1930 കളിൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് അവരുടെ ആവശ്യത്തിന് വേണ്ടി നടത്തിയ സെൻസസ് ആണ് ഇപ്പോഴും അവലംബം.   ജാതീയതയുടെ ഉച്ചനീചത്വങ്ങളിൽ മനുഷ്യൻ വല്ലാതെ പൊറുതിമുട്ടിയ ഒരു കാലത്താണ് ശ്രീനാരായണഗുരു ജാതി ചോദിക്കരുത് പറയരുത് എന്ന മുദ്രാവാക്യമുയർത്തിയത്. സമര മുദ്രാവാക്യങ്ങൾ കാലം മാറുന്നതിന് അനുസരിച്ച്, സാമൂഹ്യഘടന യുടെ മാറ്റത്തിന് അനുസരിച്ച് തീർച്ചയായും പുതുക്കി കൊണ്ടിരിക്കേണ്ടതാണ് . ഇന്ന് ശ്രീനാരായണഗുരു ഉണ്ടായിരുന്നെങ്കിൽ  അദ്ദേഹം ഉറക്കെ പറയുക ജാതി ചോദിക്കണം ജാതി പറയണം എന്നായിരിക്കും നമ്മുടെ വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെ ഓരോ ഭരണകേന്ദ്രങ്ങളിലും കയറി അവ

മനസ്സിന്റെ വാതിലടക്കാതെ തിരുദൂതർ

Image
 വിസ്മയകരമാണ് അന്ത്യദൂതരുടെ ജീവിതം. എണ്ണ മറ്റ പ്രതികൂലാവസ്ഥകളെ എത്ര സുന്ദരമായാണ് തി രുഹൃദയം ഏറ്റുവാങ്ങിയത്. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടു. ചെറുപ്പത്തിൽ തന്നെ മാതാവും ഇഹ ലോകവാസം വെടിഞ്ഞു. അക്ഷരം പഠിക്കാൻ അവ സരം ലഭിച്ചില്ല. ആടുമേക്കലാണ് ആദ്യം ലഭിച്ച തൊഴിൽ. പിന്നീ ടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. അതിനിടയിൽ വിവാഹം. മൂന്ന് ആൺമക്കൾ പിറന്നുവെങ്കിലും മൂവരെയും നാഥൻ നേരത്തെ തിരിച്ചുവിളിച്ചു. ആദർശ പ്രബോധനത്തിൽ ഏറെ തടസ്സം സൃഷ്ടിച്ചത് സ്വന്തം കുടുംബത്തിലുള്ളവർ, ആൾക്കൂട്ടത്തിൽ വെച്ച് ഉറ ക്കെ ശപിച്ചു. ആവുന്നത്ര ദ്രോഹിച്ചു. എന്നിട്ടും മന സ്സിന്റെ വാതിലടക്കാതെ തിരുദൂതർ അവർക്കു വേണ്ടി പ്രാർഥിച്ചു. അറിവില്ലാത്തവരോട് സഹതപിച്ചു. അവ ർ സന്മാർഗം പ്രാപിച്ചില്ലെങ്കിൽ അവരുടെ മക്കളെങ്കിലും നേർവഴിയിൽ വരുമെന്ന് പ്രതീക്ഷിച്ചു. വധിക്കാൻ വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഉറ്റ സുഹൃത്ത് അബൂബക്കറി (റ)ന്റെ കൂടെ മദീന യിലേക്ക് പോകുന്നതിനു മുമ്പ്, മക്കക്കാർ സൂക്ഷി ക്കാൻ ഏൽപ്പിച്ച മുഴുവൻ സ്വത്തുക്കളും അവകാ ശികൾക്ക് വിതരണം ചെയ്യാൻ അലി(റ)യെ ചുമല പ്പെടുത്തിയ വിശ്വസ്തതയുടെ ആൾരൂപമാണ് തിരുന ബി. വിശ്വാസികൾക്ക് കനത്ത തിരിച