മനസ്സിന്റെ വാതിലടക്കാതെ തിരുദൂതർ







 വിസ്മയകരമാണ് അന്ത്യദൂതരുടെ ജീവിതം. എണ്ണ മറ്റ പ്രതികൂലാവസ്ഥകളെ എത്ര സുന്ദരമായാണ് തി രുഹൃദയം ഏറ്റുവാങ്ങിയത്. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടു. ചെറുപ്പത്തിൽ തന്നെ മാതാവും ഇഹ ലോകവാസം വെടിഞ്ഞു. അക്ഷരം പഠിക്കാൻ അവ സരം ലഭിച്ചില്ല.


ആടുമേക്കലാണ് ആദ്യം ലഭിച്ച തൊഴിൽ. പിന്നീ ടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. അതിനിടയിൽ

വിവാഹം. മൂന്ന് ആൺമക്കൾ പിറന്നുവെങ്കിലും മൂവരെയും നാഥൻ നേരത്തെ തിരിച്ചുവിളിച്ചു. ആദർശ പ്രബോധനത്തിൽ ഏറെ തടസ്സം സൃഷ്ടിച്ചത് സ്വന്തം കുടുംബത്തിലുള്ളവർ, ആൾക്കൂട്ടത്തിൽ വെച്ച് ഉറ
ക്കെ ശപിച്ചു. ആവുന്നത്ര ദ്രോഹിച്ചു. എന്നിട്ടും മന സ്സിന്റെ വാതിലടക്കാതെ തിരുദൂതർ അവർക്കു വേണ്ടി പ്രാർഥിച്ചു. അറിവില്ലാത്തവരോട് സഹതപിച്ചു. അവ ർ സന്മാർഗം പ്രാപിച്ചില്ലെങ്കിൽ അവരുടെ മക്കളെങ്കിലും നേർവഴിയിൽ വരുമെന്ന് പ്രതീക്ഷിച്ചു. വധിക്കാൻ വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഉറ്റ സുഹൃത്ത് അബൂബക്കറി (റ)ന്റെ കൂടെ മദീന യിലേക്ക് പോകുന്നതിനു മുമ്പ്, മക്കക്കാർ സൂക്ഷി ക്കാൻ ഏൽപ്പിച്ച മുഴുവൻ സ്വത്തുക്കളും അവകാ ശികൾക്ക് വിതരണം ചെയ്യാൻ അലി(റ)യെ ചുമല പ്പെടുത്തിയ വിശ്വസ്തതയുടെ ആൾരൂപമാണ് തിരുന ബി. വിശ്വാസികൾക്ക് കനത്ത തിരിച്ചടിയേറ്റ സന്ദർഭ മാണ് ഉഹൂദ് തിരുദൂതർക്ക് പരിക്കേറ്റു. പല പ്രമുഖ സ്വഹാബികളും രക്തസാക്ഷികളായി. പ്രവാചകൻ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. വല്ലാ തെ പ്രയാസപ്പെട്ട വിശ്വാസികളിൽ ചിലർ തിരുദൂത രെ സമീപിച്ചു പറഞ്ഞു: 'എതിരാളികൾക്കെതിരെ ശാ പപ്രാർഥന നടത്തു, നബിയേ 'ശപിക്കുന്നവനായിട്ട ല്ല, കാരുണ്യവുമായിട്ടാണ് ഞാൻ നിയോഗിതനായത് എന്നാണ് അതിനോട് അവിടുന്ന് പ്രതികരിച്ചത്. ദ്രോ ഹിക്കാൻ വന്നവരും വധിക്കാൻ വന്നവരും ആത്മബ ന്ധുക്കളായി പരിവർത്തിതമായ വിസ്മയകരമായ ധാ രാളം അനുഭവങ്ങൾ ചരിത്രത്തിൽ കാണാം. ഒരിക്ക ൽ ഫദാല എന്നയാൾ നബിയെ വധിക്കാൻ പദ്ധതി യിട്ടു. ത്വവാഫ് ചെയ്യുമ്പോൾ കൊല്ലാൻ നിശ്ചയിച്ച് നബിയോടൊപ്പം പറ്റിക്കൂടി നടന്നു. ഉദ്ദേശം ഉള്ളിൽ ഒളിപ്പിച്ച് അടുത്തുകൂടിയ ഫദാലയെ നബി വിളിച്ചു. എന്താണ് താങ്കൾ പിറുപിറുക്കുന്നത്?


'ദിക്റ് ചൊല്ലുകയാണ് നബിയേ ഫദാല പറഞ്ഞു. തിരുദൂതർ പുഞ്ചിരിച്ചുകൊണ്ട് ഫദാലയോട് 'അല്ലാ ഹുവിനോട് മാപ്പിന് അപേക്ഷിച്ചു കൊള്ളുക' എന്ന് പറഞ്ഞു. ശേഷം തിരുനബി തന്റെ കൈ ഫദാലയുടെ നെഞ്ചിൽ വെച്ചു. ലോക നേതാവിന്റെ വിശാല ഹൃദ യത്തിൽനിന്ന് ശാന്തിയുടെ തരംഗം ഫദാലയുടെ നെഞ്ചിനെ തഴുകി.


വ്യക്തികൾക്ക് മാത്രമല്ല ഒരു സമൂഹത്തിന് ഒന്നാ കെ അദ്ദേഹം മാപ്പു നൽകി. അപമാനിക്കുകയും പി ഡിപ്പിക്കുകയും പിന്തുടർന്നുവന്ന് യുദ്ധം ചെയ്യുക യും ചെയ്ത മക്കക്കാർ, കാലങ്ങൾക്ക് ശേഷം മുന്നി ൽ നിസ്സഹായരായി നിൽക്കുകയാണ്. സൈന്യവും ശക്തിയും അധികാരവും തിരുദൂതരുടെ കൈയിൽ പ്രവാചകൻ (സ) അവരോട് പറഞ്ഞു: 'ഇന്ന് നിങ്ങ ളോട് ഒരു പ്രതികാരവുമില്ല, നിങ്ങളെല്ലാം സ്വതന്ത്രരാ ണ്.' തിരുദൂതരുടെ ഹൃദയ വിശാലത ഉൾക്കൊള്ളാ ൻ പോലും ഖുറൈശികൾക്ക് ആകുമായിരുന്നില്ല. ഖു റൈശികളുടെ നേതാവായിരുന്ന സഫ്വാനുബ്നു ഉമ യ്യ മക്കാ വിജയസമയത്ത് നാടുവിടാൻ തീരുമാനിച്ചു. ജിദ്ദയിൽ നിന്നു കപ്പൽ കയറി രക്ഷപ്പെടാനായിരുന്നു പരിപാടി. വിവരമറിഞ്ഞ നബി (സ) അയാൾ സുരക്ഷി തനാണെന്ന് ഉറപ്പ് നൽകി. തെളിവായി സ്വന്തം തല പ്പാവ് അഴിച്ച് അയാളുടെ ബന്ധു ഉമൈറിന് നൽകി.


സഫ്വാനുബ്നു ഉമയ്യയെ കണ്ടെത്തി ഉമൈർ വിവ രം പറഞ്ഞു. പെട്ടെന്ന് അയാളത് വിശ്വസിച്ചില്ല. അധി കാരം കിട്ടിയാൽ സകലതും നശിപ്പിക്കുകയും എതിരാളികളെ വകവരുത്തുകയും ചെയ്യുന്നവരെ മാത്രമേ സ്വാന് കണ്ടു പരിചയമുള്ളൂ. ഉമൈർ പക്ഷേ വി ട്ടില്ല. 'അഭയം വാഗ്ദാനം ചെയ്തത് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠനും ഏറ്റവും സൽക്കർമകാരിയും ഏറ്റവും പൊ റുക്കുന്നവനുമായ നിങ്ങളുടെ പിതൃവ്യനാണ്' എന്ന് പറഞ്ഞു. വീണ്ടും വീണ്ടും സംസാരിച്ചപ്പോൾ തിരിച്ചു വരാമെന്നായി സഫ്വാൻ. ഭയപ്പാടോടെ നബിയുടെ അടുത്തെത്തി. 'താങ്കൾ എനിക്ക് അഭയം തരുമെന്ന് ഇയാൾ പറയുന്നു, ശരിയാണോ?' ഉമൈറിനെ ചൂണ്ടി സഫ്വാൻ നബിയോട് ചോദിച്ചു. 'ശരിയാണ്. തിരു ദൂതരുടെ നാവിൽനിന്ന് കേട്ടപ്പോഴാണ് സഫ്വാന് ആശ്വാസമായത്.


റസൂൽ പഠിപ്പിച്ച അടിസ്ഥാന ദർശനമാണ് സാ ഹോദര്യം. അത് സ്ഥാപിക്കാനും നിലനിർത്താനും ആവശ്യമായതെല്ലാം പഠിപ്പിച്ചു. വ്യത്യസ്ത ചിന്താ ഗതിക്കാരെയും വീക്ഷണ വ്യത്യാസമുള്ളവരെയും ഉൾക്കൊള്ളുക എന്നത് അതിൽ പ്രധാനമാണ്.


മുഹമ്മദ് നബിക്ക് നൽകപ്പെട്ട അനുഗ്രഹമായി ഖു ർആൻ എടുത്തു പറഞ്ഞ ഒന്നാണ് ഹൃദയ വിശാല ത. ഹൃദയ വിശാലതയിൽ തിരുനബി എല്ലാവരെയും ചേർത്തുനിർത്തി. ഗുണകാംക്ഷയുണ്ടായിരുന്നതിനാ ൽ പകയും ശത്രുതയും മനസ്സിനെ മലിനമാക്കിയില്ല. സഹജീവി സ്നേഹം സമ്പന്നമായിരുന്നതിനാൽ ലോ കത്തിന് വേണ്ടി പ്രാർഥിച്ചു.


തിരുനബിയുടെ വ്യക്തിത്വം പഠിക്കാൻ ഇറങ്ങിയവ രെല്ലാം വിസ്മയത്തോടെ ആ ജീവിതത്തെ നോക്കിക്കണ്ടിട്ടുണ്ട്. ഡോക്ടർ കെ.എസ് രാമകൃഷ്ണറാവു പറയു ന്നു. 'മറ്റേത് പ്രവാചകനെയും മത നേതാവിനെയും അപേക്ഷിച്ചു വിജയം വരിച്ച പ്രവാചകനാണ് മുഹമ്മ ദ് എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയു ന്നു. ഈ വിജയം യാദൃഛികമായിരുന്നില്ല. മുഹമ്മ ദ് നബിയുടെ വ്യക്തിത്വം, അത് പൂർണമായി കണ്ട ത്തുക പ്രയാസമാണ്. അതിന്റെ ചെറിയൊരംശം മാ ത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ.'


വിവേകമില്ലാത്തവർ ദൈവദൂതരോട് പുച്ഛത്തോ ടെയും അവജ്ഞയോടെയും പെരുമാറിയതിനെക്കു റിച്ച് ഖുർആനിൽ ധാരാളമായി പറയുന്നുണ്ട്. നി യും ശകാരങ്ങളും ഗുണകാംക്ഷയോടെ ശാന്തമായി നേരിടുകയാണ് തിരുനബി ചെയ്തത്. നബിയെ നിന്ദി ച്ച് ധാരാളം കവിതകയെഴുതിയിരുന്ന കഅ്ബുബ്നു സുഹൈർ. രാഷ്ട്രവും ഭരണകൂടവും നബിയുടെ കെ യ്യിൽ വന്നപ്പോൾ താൻ കഠിനമായി ശിക്ഷിക്കപ്പെടും എന്ന് കഅ്ബ് ഭയപ്പെട്ടു. അവിവേകികളുടെ കൂടെ മാ ത്രം ജീവിച്ച് ശീലിച്ച കഅ്ബുബ്നു സുഹൈറുണ്ടോ കാരുണ്യത്തിന്റെ തിരുദൂതർ പഠിപ്പിച്ച ജീവിത വീക്ഷ ണത്തിന്റെ വിശാലത അറിയുന്നു! എന്നാൽ, സഹോ ദരനും പ്രവാചകാനുയായിയുമായ ബുജൈർ നബി യുടെ കാരുണ്യത്തെക്കുറിച്ചും വിട്ടുവീഴ്ചയെക്കുറിച്ചും കഅ്ബിന് എഴുതി. കഅ്ബ്, ആരുമറിയാതെ പ്രവാച ക നഗരിയിൽ എത്തി ഒരു പരിചയക്കാരന്റെ വീട്ടിൽ രാത്രി താമസിച്ച് പുലർച്ചെ പള്ളിയിലേക്ക് പോയി. പ്ര ഭാത പ്രാർഥന കഴിഞ്ഞ് തിരുദൂതരുടെ അടുത്തു ചെന്ന് തന്റെ കൈ നബിയുടെ കൈയ്യിൽ വെച്ച് 'അങ്ങ യുടെ അഭയം ആവശ്യപ്പെട്ടു വന്ന കഅ്ബുബ്നു സു ഹൈർ ആണ് ഞാൻ എന്നു പറഞ്ഞു. നബിയുടെ കൈ പിടിച്ചത് കഅ്ബൂബ്നു സുഹൈ


ർ ആണെന്ന് കണ്ട ഒരു സ്വഹാബി ചാടി എണീറ്റു. കഅ്ബ് പ്രവാചകനെതിരെ രചിച്ച കവിതകളിലെ പരി ഹാസത്തിന്റെ മൂർച്ച അറിഞ്ഞ മദീനക്കാരനായിരുന്നു. ആ സ്വഹാബി. അദ്ദേഹത്തെ തടഞ്ഞുകൊണ്ട് തിരു ദൂതർ പറഞ്ഞു: "അയാളെ വിട്ടേക്കൂ' തുടർന്ന് പ്രവാ ചക സ്തുതി വിഷയമാക്കി ഒരു കവിത ആലപിക്കാൻ കഅ്ബ് അനുമതി ചോദിച്ചു. തിരുനബി അനുമതി നൽകി. നിന്ദകനെ നന്ദിയുള്ള ദൈ വദാസനാക്കുന്ന ഹൃദയസാനിധ്യമാണ് തിരുനബി. ആയുധ പ്രയോഗത്തിലൂടെയല്ല, സ്നേഹത്തോടെ ശാ സമായി എതിരാളിയുടെ ബുദ്ധിയോട് സംവദിക്കുക യാണ് വേണ്ടത്. നിഷേധിച്ചവരെ കൈയിലുള്ള അധി കാരംകൊണ്ട് അമർച്ച ചെയ്യാനല്ല, ഇതുപോലൊന്ന് കൊണ്ടുവരു' എന്ന് വെല്ലുവിളിച്ചാണ് ഖുർആൻ നേരി ട്ടത്. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഹംസ കാണു ന്നത് സഹോദരപുത്രനായ മുഹമ്മദ് (സ)യെ കുറെ പേർ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതാണ്. ഹംസ കാര്യം തിരക്കി. പുതിയൊരു ദീൻ കൊണ്ടുവന്നിരിക്ക യാണ് മുഹമ്മദ് എന്ന് ആരോ മറുപടി പറഞ്ഞു. ഉട ൻ അക്രമികളിൽനിന്ന് പ്രവാചകനെ രക്ഷിച്ച ഹംസ, ഞാനിതാ മുഹമ്മദിന്റെ ദീനിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിച്ചു. അന്നുമുതൽ നബിക്ക് ശക്തമായ പി ന്തുണ നൽകി ഹംസ (റ) നിലയുറപ്പിച്ചു. ഉഹൂദിന്റെ സന്ദർഭത്തിൽ ചതിപ്രയോഗത്തിലൂടെ ചാട്ടുളിയെറി ഞ്ഞ് വഹ്ശി എന്ന അടിമയാണ് ഹംസ(റ) യെ വധി ച്ചത്. കൊന്നിട്ടരിശം തിരഞ്ഞ് നെഞ്ചുപിളർത്തി ഹി ന്ദിനു നൽകി. ഹിന്ദ് അത് കടിച്ചു തുപ്പി നൃത്തം വെ ച്ചു. ദൈവദൂതരുടെ പിതൃവ്യന്റെ കാതും കൈയ്യും


മുറിച്ചെടുത്തു മരക്കമ്പുകളിൽ തൂക്കിയിട്ടു. കാലം കടന്നുപോയി, മക്കാ വിജയസുദിനമെത്തി. തെറ്റിൽ പശ്ചാത്തപിച്ച ഹിന്ദും അടിമ വഹ്ശിയും മുമ്പിൽ. ഇവരെ കണ്ടപാടെ ഹംസയുടെ വിയോഗം ഓർമയിൽ വന്ന തിരുനബി, പെട്ടെന്നു മുഖം തിരിച്ചു. അൽപനേരത്തിന് ശേഷം ദുഃഖം കടിച്ചമർത്തി, പ്രകോ പനത്തെ പരാജയപ്പെടുത്തി ദയാ നിധിയായ ദൈവ ദൂതർ മുഴുലോകത്തിന്റെയും അന്ധകാരത്തെ ഭേദി ച്ച് വിട്ടുവീഴ്ചയുടെ മഹാവിളക്കിന് തിരികൊളുത്തി. ഹി നിനും വഹ്ശിനും മാപ്പ് നൽകി. അവർക്കു മുമ്പിൽ ദൈവിക സന്മാർഗത്തിന്റെ ശാന്തി സദനത്തിലേക്കു ഉള്ള വാതിൽ തുറന്നുവെച്ചു.


ഹൃദയം ആകാശത്തോളം വിശാലമാക്കി വെച്ച് നന്മ യുടെ മാർഗത്തിൽ മൂന്നോട്ട് പോവുകയെന്നതാണ് പ്രവാചകനിൽനിന്ന് നാം പഠിച്ചെടുക്കേണ്ട പാഠം

Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്