Posts

Showing posts from 2024

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

Image
എന്തോ ലോഡിറക്കുന്നതിനിടയിൽ ലോറിപ്പുറത്ത് നിന്നും താഴെ വീണുപോയൊരാൾ, കാലൊടിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത് . കരയാൻ ശ്രമിക്കുന്നത് കാണാം ശീലമില്ലാത്തതിനാലാവാം ഒട്ടും ഭംഗിയില്ലാത്ത കരച്ചിൽ. ആരും അടുക്കുന്നില്ല ആരെയും അടുപ്പിക്കാത്ത പ്രകൃതത്തിന്റെ ഫലം. കുറെ നേരം കഴിഞ്ഞ് പ്രായമേറിയ ഒരു സ്ത്രീ പ്രയാസപ്പെട്ട് ഓടിക്കിതച്ചു വരുന്നു. ന്റെ മോനേന്നുള്ള വിളി കേട്ടാലറിയാം വീണയാളുടെ ഉമ്മയാണത്. വീണുകിടക്കുന്നയാളെ വാരിപ്പുണർന്ന് ഉമ്മ കരച്ചിൽ തുടർന്നു. മദ്യപിക്കാൻ പണം ചോദിച്ച് കിട്ടാത്ത ദേഷ്യത്തിന് ഉമ്മയെ തൊഴിച്ച കാലാണ് പൊട്ടിയത് എന്നിട്ടിപ്പോൾ മകന് വേണ്ടി കരയാൻ അതേ ഉമ്മ മാത്രം. ഉമ്മയുടെ കരളെടുത്ത് ഓടുന്നതിനിടക്ക് കല്ലിൽ തടഞ്ഞ് വീണമകനോട് തെറിച്ചു വീണ പൊതിയിൽ നിന്ന് പിടക്കുന്ന കരൾ മകനെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്ന കഥയോർമ്മ വന്നു. അതൊരു കഥയല്ല അതാണ് മാതാവ്. മാതാവിനെ വർണ്ണിക്കാൻ ഭാഷയിനി വേറെ പിറവിയെടുത്തിട്ട് വേണം. വയറ്റിൽ തപ്പിനോക്കിയാൽ കാണാം മാതാവ് നമ്മെ ഊട്ടിയവഴി കയ്യോ കാലോ കണ്ണോ ഇല്ലാതെ പിറന്നവരുണ്ട് നാട്ടിൽ എന്നാൽ പൊക്കിൾ ഇല്ലാതെ ജനിച്ചവരെയറിയുമോ നമുക്ക് ?!  പിറന്ന ശേഷം പൊക്കിൾക്കൊടി മുറിച്ചു കള

സൗർ ഗുഹ പറയുന്നത്

  ചരിത്രത്തിലെ വിസ്മയകരവും അതുല്യവുമായ മഹാസംഭവമാണ് മക്കയിൽ നിന്ന് മദീനയിലേക്കുള്ള വിശ്വാസികളുടെ പാലായനം.  സത്യമാർഗ്ഗത്തിൽ ഒരു വഴിയടഞ്ഞാൽ കൂടുതൽ തെളിച്ചമുള്ള മറ്റു വഴികൾ തേടണം എന്ന ആഹ്വാനമാണ് ഹിജ്റ. സത്യപ്രബോധനത്തെ തടസ്സപ്പെടുത്താൻ തിന്മയുടെ വക്താക്കൾ പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും  പല രീതികളും പയറ്റി. പ്രപഞ്ചനാഥനയച്ച  സത്യദൂതരെ തടുക്കാൻ ഭൗതികതയുടെ കുതന്ത്രങ്ങൾക്കാവില്ലല്ലോ.  ഒടുവിലവർ അന്തിമ തീരുമാനത്തിന് വട്ടം കൂടി ആലോചിച്ചു പല അഭിപ്രായങ്ങളും വന്നു.  നാടുകടത്താനും പിടിച്ചുവെക്കാനും ദേഹോപദ്രവമേൽപ്പിക്കാനും.  തിരിച്ചും മറിച്ചും ചർച്ച ചെയ്തു.           തിരുദൂതരെ വധിച്ചു കളയണമെന്ന തീരുമാനത്തിലാണ് ഒടുവിൽ അവർ എത്തിയത്. കൊല്ലേണ്ട രീതിയും രൂപപ്പെടുത്തി. എല്ലാ ഗോത്രത്തിലെയും പ്രതിനിധികൾ ഒന്നിച്ചു വെട്ടുക. എങ്കിൽ പ്രതിയെ വേർതിരിച്ച് അടയാളപ്പെടുത്താനാവില്ലല്ലോ പ്രതികാര നടപടിയെ അങ്ങനെ ലഘൂകരിക്കാം. ആധുനിക ഫാസിസ്റ്റുകളുടെ ആൾക്കൂട്ടക്കൊല കളുടെ  അറേബ്യൻ മാതൃക. സത്യ പ്രബോധനത്തിന്റെ പുതിയ ആകാ