Posts

Showing posts from February, 2018

നാം മനുഷ്യർ നാമൊന്ന്

Image
കുട്ടികള്‍ കൂടുകയും വലുതാവുകയും ചെയ്തപ്പോള്‍ വീട്ടില്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമായി. അങ്ങിനെയാണ് കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തറവാട്ടില്‍ നിന്നും ഓരോ കുടുംബവും വേറെ വേറെ വീടുണ്ടാക്കി മാറിത്താമസിച്ചത്. എല്ലാ മാസവും തറവാട്ടില്‍ കുടുംബങ്ങളെല്ലാം ഒരുമിക്കും എന്ന തീരുമാനത്തോടെയാണ് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന അവര്‍ പിരിഞ്ഞു പോയത്. ഒരു ദിവസം ഇങ്ങിനെയുള്ള ഒരു കുടുംബ സംഗമത്തിനായി ഒരുമിച്ചു കൂടിയതാണവര്‍. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍... ഓരോ വിഭാഗവും അവരുടേതായ രീതിയില്‍ സന്തോഷ വര്‍ത്തമാനങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടു. അറിയാതെ നേരം ഇരുട്ടിത്തുടങ്ങി. തിരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് പോകാന്‍ സമയമായി. കാരണവന്‍മാര്‍ ധൃതി കൂട്ടി. കുട്ടികള്‍ മനമില്ലാ മനസ്സോടെ കളിയും കഥ പറച്ചിലും നിര്‍ത്തി പോകാനൊരുങ്ങി. അടുത്ത മാസം വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷയോടെ ഓരോരുത്തരും അവരവരുടെ വഴികളിലൂടെ മുന്നോട്ട് നീങ്ങി. നിലാവൊട്ടുമില്ലാത്ത രാത്രി. കൂരിരുട്ട് യാത്ര ദുഷ്‌കരമാക്കി. സാധാരണ ഇത്ര വൈകാറില്ല. ഓരോരുത്തരുടേയും ഉള്ളില്‍ ഭയം കൂടി വന്നു. മുത്തശ്ശി കഥകളിലെ യക്ഷിയും പ്രേതവും മനസ്സില്‍ തെളിഞ

ഹിറയുടെ വെളിച്ചം

Image
മക്കയിലെ ജബലുന്നൂര്‍ എന്ന മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹ ഒരു തീര്‍ത്ഥാടന കേന്ദ്രമല്ല. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ല. സന്ദര്‍ശനത്തിന് പ്രത്യേക പുണ്യമൊന്നുമില്ല. മുകളില്‍ കയറി അപകടം വരുത്തി വെക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡിലൂടെ ഹിറാ ഗുഹ സന്ദര്‍ശനം അധികൃതര്‍ നിരുല്‍സാഹപ്പെടുത്തുന്നതും കാണാം. പരിശുദ്ധ റസൂല്‍ ആദ്യ വഹ്‌യ് ലഭിച്ചതിന് ശേഷം പിന്നീട് ഹിറയില്‍ പോയതായി അറിവില്ല. അവിടെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല. എങ്കിലും ഹിറ പ്രചോദനമാണ്. പ്രതീക്ഷയാണ്. ഹിറ വെളിച്ചമാണ്. ജബലുന്നൂറിന്റെ മാത്രമല്ല ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചം. മനുഷ്യന്‍ സ്രഷ്ടാവിനെ മാത്രമല്ല സ്വന്തത്തെ തന്നെയും മറന്ന കാലം. ഇരുട്ട് കട്ട പിടിച്ച യുഗം. കൊല, കൊള്ള, കൊള്ളിവെപ്പ്, പലിശ, മദ്യം, വ്യഭിചാരം തുടങ്ങി തിന്മകളുടെ സംഗമ ഭൂമിയായി അറേബ്യ. ആ കാലത്താണ് ലോകത്തെ ആദ്യ മസ്ജിദിന്റെ അയല്‍പക്കത്ത്, ഹാശിം കുടുംബത്തിലെ ഉദാരനും മാന്യനുമായ അബ്ദുല്ലയുടെ മകനായി കാരുണ്യത്തിന്റെ തിരുദൂതര്‍ ജനിക്കുന്നത്. വിശ്വസ്തനും സല്‍ഗുണ സമ്പന്നനുമായി വളര്‍ന്ന മുഹമ്മദ്(സ) ആമിനയുടെയും ഹലീമയുടെയും മാത്രമല്ല ബക്കാ നിവാസികളിലോരോരുത്തരുടെ

അവളും അവനും ഒരേ സത്തയില്‍ നിന്ന്

Image
സ്ത്രീ എക്കാലത്തും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് വാദിച്ചിരുന്നുവത്രെ!  സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. 'അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! '(16 : 58, 59) അതൊരു ഇരുണ്ട കാലമായിരുന്നു. എന്നാല്‍ ഇന്നും സ്ഥിതി വ്യത്യസ്ഥമാണോ? പരിഷ്‌കൃത സമൂഹത്തില്‍ ജനിക്കാന്‍ പോലും അനുവാദമില്ലാതെ പെണ്‍ ബ്രൂണഹത്യകള്‍ നടക്കുന്നു. സ്ത്രീ പീഢനങ്ങള്‍ പെരുകുന്നു. ബലാല്‍സംഗങ്ങളും തട്ടിക്കൊണ്ട് പോകലുകളും കുറേയേറെ വാര്‍ത്തകളിലൂടെ പുറം ലോകമറിയുന്നു. പുറത്ത് വരാത്ത പീഢന കഥകള്‍ എത്രയുണ്ടെന്നാര്‍ക്കറിയാം! പെണ്ണിനെ കേവല ശരീരമായി കാണുന്നു. സ്ത്രീ ശരീരത്

രണ്ട് ചെവിയും ഒരു നാവും radio speech 5

Image
തിരക്ക് നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത് ആർക്കും ഒന്നിനും നേരമില്ല . ആരും ഒന്നും കേൾക്കാൻ നിൽക്കുന്നില്ല. അത്യാവശ്യത്തിനു മാത്രം പറയുക എന്നതാണ് ഇപ്പോഴത്തെ രീതി . ആ പറയുന്നത് താന്നെ കേൾക്കാൻ മറ്റുള്ളവർക്ക് നേരമുണ്ടോ എന്നും പരിഗണിക്കപ്പെടുന്നില്ല .  മനസ്സിനകത് വികാര വിചാരങ്ങളുണ്ടാവുമ്പോൾ ആ വികാരങ്ങളെ പ്രകടിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ മുന്നോട്ട് പോകേണ്ടത്. ആരോഗ്യകരമായ മുന്നോട്ട് പോക്കിന് അത് അനിവാര്യമാണ് . സുഖമാണെങ്കിലും ദുഖമാണെങ്കിലും , സന്തോഷമാണെങ്കിലുമെല്ലാം മറ്റുള്ളവരോട് പങ്ക് വെക്കുമ്പോഴാണ് മനുഷ്യന് ആശ്വാസം ലഭിക്കുന്നത് . മറ്റുള്ളവർ കേൾക്കുമ്പോഴാണ് ദുഃഖങ്ങൾ കുറയുന്നത് , സന്തോഷം ഇരട്ടിയാവുന്നത്. എന്നാൽ ദുഖത്തിന്റെ വർത്തമാനം കേൾക്കാനും , സുഖത്തിന്റെ വർത്തമാനം കേൾക്കാനും ആർക്കും നേരമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും തകർന്നു കൊണ്ടിരിക്കുന്നു . ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ചു സ്വയം തന്നെ ഒരു തീർപ്പിലെത്തുകയാണ് ചെയ്യുന്നത് . ആരാണ് മറ്റുള്ളവർ എന്നറിയണമെങ്കിൽ അവരെ കേൾക്കണമല്ലോ.എന്താണവർക്ക് പറയാനുള്ളതെന്നറിയണമല്ലോ. പക്ഷെ അതിനു നേരമില്ല.അല്ലെങ്കിൽ നേരം

പ്രപഞ്ചത്തിന്റെ താളവും ഈണവും radio speech 3

Image
വിമോചനത്തെ കുറിച്ച് പലരും പലതും  പറഞ്ഞു കൊണ്ടിരിക്കുന്നു. പല പുതിയ ദർശനങ്ങളും പല കാലഘട്ടങ്ങളിലും ഉദയം ചെയ്യുകയുണ്ടായി . കുറഞ്ഞ കാലത്തെ ആകർഷണത്തിനു ശേഷം അവയൊക്കെ പഴയ പടിയായി . ഇനിയും പുതിയ പേരിൽ , പുതിയ നിറത്തിൽ , പുതിയ രൂപത്തിൽ പുതിയ ദർശനങ്ങൾ പിറന്നേക്കാം . വിമോചനം മാത്രം സാധിച്ചു കൊള്ളണമെന്നില്ല . അല്ലെങ്കിലും എന്തിൽ നിന്നാണ് വിമോചനം വേണ്ടത് എന്ന് പോലും നിർണയിക്കപ്പെട്ടിട്ടില്ല . തൊഴിലാളി,  മുതലാളിയിൽ നിന്നാണ് മോചനം വേണ്ടതെന്നു കരുതുന്നുവോ? സ്‌ത്രീ,  പുരുഷനിൽ നിന്നാണ് വിമോചനം വേണ്ടതെന്നു വിചാരിക്കുന്നുവോ ? ആരിൽ നിന്നാണ് വിമോചനം വേണ്ടത് ? ലോകത്ത്  കാണുന്ന വൈവിധ്യങ്ങളെ ശത്രുക്കളെന്നു പഠിപ്പിക്കപ്പെട്ടേടത്ത് നിന്നാണ് കുഴപ്പം ആരംഭിക്കുന്നത് . അത് കൊണ്ട് തന്നെ നിഴലിനോടാണ് പോരാട്ടം നടത്തുന്നത് . താൻ അനങ്ങുന്ന കാലത്തോളം നിഴലും അനങ്ങുന്നു . താൻ അടങ്ങിയാൽ നിഴലും അടങ്ങും . വൈവിധ്യങ്ങളെ വിവിധ പൂക്കളുള്ള ഒരു പൂന്തോട്ടത്തെ പോലെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം . മാനവലോകത്തിന് പുറത്ത് ഈ പ്രപഞ്ചത്തിന്റെ താളവും ഈണവും നാം കാതോർക്കണം. അവിടങ്ങളിലെ ശാന്തതയുടെ കാരണം പരതണം. അപ്പോൾ നമുക്ക് ബോധ്യമാവും പ്രപഞ്

വിശ്വാസം radio speech 1

                                       വിശ്വാസം എന്നത് അത്രമേൽ പ്രധാനമാണോ ? നല്ല കാര്യങ്ങളൊക്കെ ചെയ്ത്  ജീവിതം മുന്നോട്ട് കൊണ്ട് പോയാൽ മതിയാവുകയില്ലേ ? എന്ന് ചോദിക്കുന്നവരുണ്ട്.  എന്താണ് വിശ്വാസം ? യഥാർത്ഥത്തിൽ നമ്മുടെ സ്രഷ്ടാവിനെ , നമ്മുടെ നാഥനെ അംഗീകരിക്കുക , സമ്മതിച്ചു പറയുക എന്നതാണ് വിശ്വാസം കൊണ്ട് അർഥമാക്കുന്നത്. ഒരാൾ തന്റെ പിതാവിനെ സഹായിക്കുന്നു എന്ന് സങ്കൽപ്പിക്കുക . പിതാവിന് ആഗ്രഹമുള്ളതെല്ലാം നൽകുന്നു . പിതാവിന് വേണ്ടി അദ്ധ്വാനിക്കുന്നു . കഷ്ടപ്പെടുന്നു . ഉറക്കമിളക്കുന്നു , സമ്പത്ത് ചെലവഴിക്കുന്നു , പിതാവ് പറയുന്നത് അനുസരിക്കുക മാത്രമല്ല പിതാവിന്റെ അഭിരുചികൾ കണ്ടറിഞ്ഞു നിർവഹിച്ചു കൊടുക്കുകയും ചെയ്യുന്നു . പക്ഷെ ഇങ്ങിനെയൊക്കെ ചെയ്യുമ്പോഴും ഇത് എന്റെ പിതാവാണെന്നു അംഗീകരിക്കാൻ അയാൾ കൂട്ടാക്കുന്നില്ല . എന്നാൽ അതൊഴികെ പിതാവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്ത്‌ കൊടുക്കുന്നുണ്ട് . ഞാൻ മനസ്സിലാക്കുന്നു  ഒരു പിതാവിനും  തന്റ പിതൃത്വം അംഗീകരിക്കാത്ത മകന്റെ / മകളുടെ സേവനം  അതത്രെ മികച്ചതാണെങ്കിലും സന്തോഷം ഉണ്ടാവുകയില്ല . ആ പിതാവിന് മകനോട് അനുഭാവവും സംതൃപ്തിയും ഉണ്ടാവുകയില്ല . ഒരുവേള അത്രയൊ