വിശ്വാസം radio speech 1

                                      


  • വിശ്വാസം എന്നത് അത്രമേൽ പ്രധാനമാണോ ? നല്ല കാര്യങ്ങളൊക്കെ ചെയ്ത്  ജീവിതം മുന്നോട്ട് കൊണ്ട് പോയാൽ മതിയാവുകയില്ലേ ? എന്ന് ചോദിക്കുന്നവരുണ്ട്.
  •  എന്താണ് വിശ്വാസം ? യഥാർത്ഥത്തിൽ നമ്മുടെ സ്രഷ്ടാവിനെ , നമ്മുടെ നാഥനെ അംഗീകരിക്കുക , സമ്മതിച്ചു പറയുക എന്നതാണ് വിശ്വാസം കൊണ്ട് അർഥമാക്കുന്നത്. ഒരാൾ തന്റെ പിതാവിനെ സഹായിക്കുന്നു എന്ന് സങ്കൽപ്പിക്കുക . പിതാവിന് ആഗ്രഹമുള്ളതെല്ലാം നൽകുന്നു . പിതാവിന് വേണ്ടി അദ്ധ്വാനിക്കുന്നു . കഷ്ടപ്പെടുന്നു . ഉറക്കമിളക്കുന്നു , സമ്പത്ത് ചെലവഴിക്കുന്നു , പിതാവ് പറയുന്നത് അനുസരിക്കുക മാത്രമല്ല പിതാവിന്റെ അഭിരുചികൾ കണ്ടറിഞ്ഞു നിർവഹിച്ചു കൊടുക്കുകയും ചെയ്യുന്നു . പക്ഷെ ഇങ്ങിനെയൊക്കെ ചെയ്യുമ്പോഴും ഇത് എന്റെ പിതാവാണെന്നു അംഗീകരിക്കാൻ അയാൾ കൂട്ടാക്കുന്നില്ല . എന്നാൽ അതൊഴികെ പിതാവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്ത്‌ കൊടുക്കുന്നുണ്ട് . ഞാൻ മനസ്സിലാക്കുന്നു  ഒരു പിതാവിനും  തന്റ പിതൃത്വം അംഗീകരിക്കാത്ത മകന്റെ / മകളുടെ സേവനം  അതത്രെ മികച്ചതാണെങ്കിലും സന്തോഷം ഉണ്ടാവുകയില്ല . ആ പിതാവിന് മകനോട് അനുഭാവവും സംതൃപ്തിയും ഉണ്ടാവുകയില്ല . ഒരുവേള അത്രയൊന്നും സേവനം ചെയ്യാൻ സാധിക്കാത്ത ഒരു മകൻ , പിതാവിനെ പിതാവിന്റെ സ്ഥാനത് നിർത്തുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ലോകത്ത് ഏതൊരു പിതാവിനും ഇഷ്ടകരമാവുക . ഇതാണ് വിശ്വാസവും വിശ്വാസമില്ലായ്മയും തമ്മിലുള്ള പ്രശ്നം .
  •  നാം ജനിച്ചു വീഴുന്നതിനു മുൻപ് ഈ പ്രപഞ്ചത്തെ നമുക്ക് വേണ്ടി എല്ലാ അനുഗ്രഹങ്ങൾ കൊണ്ടും നിറച്ചു , ഒരു പോരായ്മയും കുറവും വരാതെ നമ്മെ സൃഷ്ടിച്ച് , സംരക്ഷിച്ച്  പരിപാലിച്ച് പോരുന്ന പ്രപഞ്ച നാഥൻ , ആ പ്രപഞ്ച നാഥനാണ് എന്റെ രക്ഷിതാവ് എന്ന് അംഗീകരിക്കുക എന്നത് തന്നെയാണ് ഈ ഭൂമിയിൽ ചെയ്യാൻ കഴിയുന്ന ഏതൊരു സത്കര്മത്തെക്കാളും മൂല്യമുള്ളത് എന്ന് നാം മനസ്സിലാക്കുക . അത് കൊണ്ട് വിശ്വാസം എന്നത് പരമ പ്രധാനം തന്നെയാണ് . അതിന്  ശേഷം മാത്രമേ ആരാധനകൾക്കും ആചാരങ്ങൾക്കും പുണ്യ പ്രവർത്തനങ്ങൾക്കും സ്ഥാനമുള്ളൂ . പ്രപഞ്ച നാഥനെ അംഗീകരിക്കുകയും അവൻ എന്റെ യജമാനാനാണ് , രക്ഷാകർത്താവാണ് എന്ന് സമ്മതിച്ചു പറയുകയും ചെയ്യുക എന്നതാണ് ഒരു ഉത്തമ ദൈവദാസനെ സംബന്ധിച്ച് അയാൾ ചെയ്യുന്ന ഏറ്റവും വലിയ സൽകർമ്മം . ആ പ്രപഞ്ചനാഥൻ എന്നെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും , എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുകയും , എന്റെ കർമങ്ങൾ രേഖപ്പെടുത്താൻ വേണ്ടി സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് കൂടി വിശ്വസിക്കുന്നതോടെ ഒരാൾ തന്റെ മുഴു ജീവിതത്തിലും സൂക്ഷ്മതയുള്ളവനായി മാറുകയും വിശുദ്ധ ജീവിതം നയിക്കുന്നവനായി തീരുകയും , അനുഗ്രഹീതനാവുകയും ചെയ്യും

Comments

Popular posts from this blog

ഖദീജ ഒരു പൂവല്ല,എക്കാലവും സൗരഭ്യം പരത്തുന്ന വസന്തമാണ്.

സ്വർഗം മുത്തം വെക്കുന്ന മാതാക്കൾ

അവളും അവനും ഒരേ സത്തയില്‍ നിന്ന്