രണ്ട് ചെവിയും ഒരു നാവും radio speech 5
തിരക്ക് നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത് ആർക്കും ഒന്നിനും നേരമില്ല . ആരും ഒന്നും കേൾക്കാൻ നിൽക്കുന്നില്ല. അത്യാവശ്യത്തിനു മാത്രം പറയുക എന്നതാണ് ഇപ്പോഴത്തെ രീതി . ആ പറയുന്നത് താന്നെ കേൾക്കാൻ മറ്റുള്ളവർക്ക് നേരമുണ്ടോ എന്നും പരിഗണിക്കപ്പെടുന്നില്ല . മനസ്സിനകത് വികാര വിചാരങ്ങളുണ്ടാവുമ്പോൾ ആ വികാരങ്ങളെ പ്രകടിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ മുന്നോട്ട് പോകേണ്ടത്. ആരോഗ്യകരമായ മുന്നോട്ട് പോക്കിന് അത് അനിവാര്യമാണ് . സുഖമാണെങ്കിലും ദുഖമാണെങ്കിലും , സന്തോഷമാണെങ്കിലുമെല്ലാം മറ്റുള്ളവരോട് പങ്ക് വെക്കുമ്പോഴാണ് മനുഷ്യന് ആശ്വാസം ലഭിക്കുന്നത് . മറ്റുള്ളവർ കേൾക്കുമ്പോഴാണ് ദുഃഖങ്ങൾ കുറയുന്നത് , സന്തോഷം ഇരട്ടിയാവുന്നത്. എന്നാൽ ദുഖത്തിന്റെ വർത്തമാനം കേൾക്കാനും , സുഖത്തിന്റെ വർത്തമാനം കേൾക്കാനും ആർക്കും നേരമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് കുടുംബ ബന്ധങ്ങളും സാമൂഹ്യ ബന്ധങ്ങളും തകർന്നു കൊണ്ടിരിക്കുന്നു . ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ചു സ്വയം തന്നെ ഒരു തീർപ്പിലെത്തുകയാണ് ചെയ്യുന്നത് . ആരാണ് മറ്റുള്ളവർ എന്നറിയണമെങ്കിൽ അവരെ കേൾക്കണമല്ലോ.എന്താണവർക്ക് പറയാനുള്ളതെന്നറിയണമല്ലോ. പക്ഷെ അതിനു നേരമില്ല.അല്ലെങ്കിൽ ...